02:41pm 28 September 2026
NEWS
പള്ളികളിൽ സംഘർഷമുണ്ടാക്കുന്നതിൽ നിന്ന് യാക്കോബായ വിഭാ​ഗം പിൻമാറണം
26/09/2026  10:47 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പള്ളികളിൽ സംഘർഷമുണ്ടാക്കുന്നതിൽ നിന്ന് യാക്കോബായ വിഭാ​ഗം പിൻമാറണം

 

പിറവം പള്ളി വികാരിയെ  കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു

കോട്ടയം : സമാധാനപരമായി ആരാധന നടക്കുന്ന പള്ളികളിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് യാക്കോബായ വിഭാ​ഗം പിൻമാറണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആവശ്യപ്പെട്ടു. മലങ്കരസഭയുടെ പിറവം വലിയ പള്ളിയിൽ വികാരി റവ.ഫാ.ഏലിയാസ് ചെറുകാട്ടിനെ കൈയ്യേറ്റം ചെയ്ത നടപടി അപലപനീയമാണ്. പ്രാർത്ഥനാറാലി എന്ന് പേരിൽ സംഘടിപ്പിച്ച റാലി അതിക്രമറാലിയായി മാറിയ കാഴ്ച്ചയാണ് പിറവത്ത് കണ്ടത്. 2017-ലെ സുപ്രീം കോടതി വിധിപ്രകാരം മാതൃസഭയുടെ ഭാ​ഗമായ ദൈവാലയമാണ് പിറവം വലിയ പള്ളി. വിധി നടപ്പായ പള്ളി കൈയ്യേറാൻ ശ്രമിക്കുന്നത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. റവ.ഫാ.ഏലിയാസ് ചെറുകാട്ട്  ആശുപത്രിയിൽ ചികിത്സയിലാണ്. വികാരിയെ മർദിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് മലങ്കരസഭ സർക്കാരിനോട് ആവശ്യപ്പെടുന്നു. സമാധാനചർച്ചകൾ ആവശ്യമെന്ന് പറയുകയും മറുവശത്ത് അക്രമം അഴിച്ചുവിട്ട് നിയമലംഘനം നടത്തുകയും ചെയ്യുന്നത് ശാശ്വതസമാധാനത്തിന് ഭൂഷണമാണോയെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img